“എന്തൂട്ടടാ നായെ നിന്റെ മുണ്ടാട്ടം മുട്ടിയാ... യെരപ്പേ..“ ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി,ഇതൊരു പതിവായി മാറിയിരിക്കുന്നു നേരവും കാലവുമില്ലാത്ത വിളി, താനിന്നേവരെ കേട്ടിട്ടില്ലാത്ത പച്ചത്തെറികള്‍ അറപ്പുതോന്നുന്നു മനുഷ്യനാണേ ഇവനൊക്കെ?ഒരു തെറ്റും ചെയ്യാത്ത എന്നെയിട്ടിങ്ങനെ ചീത്തവിളിക്കാന്‍... ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുമ്പൊഴാ ഇങ്ങനെയൊരുപദ്രവം കൂടി॥ എത്രയോ കസ്റ്റമേര്‍സിനു ഈ നമ്പര്‍ കൊടുത്തും പോയി,അല്ലെങ്കിലങ്ങു മാറ്റായിരുന്നു ഇതിപ്പോ അതിനും കൂടി പറ്റാണ്ട്...ബോസ്സാണെങ്കില് ഇടയ്ക്കിടെ വിളിക്കുകയും ചെയ്യും ഞാന്‍ രണ്ടും കല്‍പ്പിച്ച് വീണ്ടും സ്വിച്ച് ഓണ്‍ ചെയ്തു.. മിനിറ്റ് അഞ്ച് കഴിഞ്ഞില്ല॥വീണ്ടും ആ നമ്പറില്‍ നിന്നും വിളി.. കുറേ ഉപദേശിച്ചതാ എന്നിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല. ഏതായാലും ഒന്നൂടിപറഞ്ഞ് നോക്കാം, ഞാന്‍ കോള്‍ അറ്റന്റ് ചെയ്തു... “പ്ഫ,,നായിന്റാ മോനെ....നിനക്ക്...” വീണ്ടും ഞാന്‍ സ്വിച്ച് ഓഫാക്കി... പലപല മാര്‍ഗങ്ങളും നോക്കിയതാ ഇതൊന്നു നിര്‍ത്തിക്കിട്ടാന്‍.. പോലീസ്സ്റ്റേഷനാ,മന്ത്രീടെ പീഎ യാണ്, സിബീഐ ഓഫീസറാന്നുവരെ, ഒന്നും ഒന്നും ഏശിയില്ല... അങ്ങിനെ ഇന്നു കാലത്ത് കാന്റീനിലിരിക്കുമ്പൊ സുരേഷാണു ആ വഴി പറഞ്ഞത് ഇനി അതും കൂടി നോക്കിക്കളയാം... ദാ വന്നിരിക്കുന്നു ആ കോള്‍ ഞാന്‍ അല്‍പ്പം ശബ്ദം കനപ്പിച്ചു കോള്‍ അറ്റന്റ് ചെയ്തു “ഡാ ചണ്ടി.. പറയെടാ.. യെവ്ടാടാ. ...നിന്റെ മട..” |
തൊണ്ടയില്‍ തുപ്പലും നിറച്ച് ഞാന്‍ മറുപടി പറഞ്ഞു
“ന്റെ പേര് ജഗന്...മട കണ്ണൂരു തലശ്ശേരിയാ”
ശ്ശൂൂം...
അതിശയം തന്നെ,, അവന് ഫോണ്‍ കട്ട്ചെയ്തിരിക്കുന്നു..
ഹോ ഭയങ്കരം തന്നെ, താനെന്തൊക്കെപ്പറഞ്ഞതാ..ഇതിപ്പോ..
ഉടനെ ഞാന്‍ അങ്ങ്ങ്ങോട്ട് വിളിച്ചു.
“നിങ്ങള്‍ വിളിക്കാന്‍ ശ്രമിക്കുന്ന കസ്റ്റമര്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് ദയവായി അല്‍പ്പസമയം കഴിഞ്ഞു വിളിക്കുക...”
6 comments:
ലേബലില്‍ ഉള്ളതാ എന്നു കണ്ടു.അപ്പോള്‍ ശരിക്കും ഉള്ളതാ അല്ലേ?എന്തായാലും ഇവറ്റകളെ ഒതുക്കാന്‍ ഒരു കിടിലന്‍ നമ്പര്‍ പറഞ്ഞു തന്നതിനു നന്ദി.
ചാത്തനേറ്: അത് ഞമ്മള നാട്ടുകാര്‍ക്കിട്ട് ആക്കിയതാണേലും... നമ്പര്‍ കൊള്ളാം
അത് കലക്കി...ഇഷ്ടപ്പെട്ടു.
അപ്പോ ഞങ്ങളുടെ ലേബലിനു (കണ്ണൂര്‍) ഇങ്ങനെ ചില ഗുണങ്ങളുമുണ്ട് അല്ലേ?! thanx for the tip...
തമാശ തുടരട്ടെ - ഭാവുകങ്ങള്‍
എന്തൊരു കഷ്ടാണു..
ഒള്ളതു തന്നെയോ മാഷേ..
ഞമ്മളെ യീ നാടിന്റെ ഒരു ഗുണമാ അത്...സംശയമുണ്ടെങ്കിലേ ഒന്നു പരീക്ഷിച്ചു നോക്കിയും വിവരം പറയാം...
അല്ലെങ്കില്‍ നിങ്ങള്‍ പറയും ഓന് ഞമ്മള പറ്റിച്ചയാന്ന്...അത് ബേണ്ടല്ലോ...
പിന്നെ ഈ തമാശന് നിങ്ങളോട് ഒര് ബെല്ല്യ രഹസ്യം പറയാന്ണ്ട്...ഏതായാലും കൊറച്ച് കൈയ്യട്ട്...
Post a Comment